ഒടുവിൽ മത്സരിക്കാൻ കെ സുധാകരനും പി.സി ചാക്കോയും സന്നദ്ധത അറിയിച്ചു

ഹൈക്കമാൻഡ് ഇടപ്പട്ടതോടെ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് മുതിർന്ന നേതാക്കളും രംഗത്തെത്തി.അടിയന്തര സാഹചര്യത്തിൽ മുതിർന്ന നേതാക്കൾ ഉൾവലിഞ്ഞ് നിന്നതോടെയാണ് ഹൈക്കമാൻഡ് ഇടപെട്ടത്.എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കാര്യത്തിൽ മാത്രമാണ് ന്യായീകരണമുള്ളതെന്നാണ് ഹൈക്കമാൻഡ് നിലപാട്.

ഇതോടെ നേതാക്കൾ മത്സരിക്കാൻ നിർബന്ധിതരായി.വ്യക്തിപരമായ കാരണങ്ങളാലാണ് മാറി നിന്നതെന്നാണ് കെ.സുധാകരൻ വിശദീകരിച്ചത്.എന്നാൽ ഹൈക്കമാൻഡ് പറയുന്നത് ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കി.ഒഴിവാക്കാൻ പറ്റുമെങ്കിൽ ഒഴിവാക്കണമെന്നാണ് പറഞ്ഞതെന്നും അത് മുതിർന്ന നേതാക്കൾ കൂട്ടത്തോടെ മത്സര രംഗത്ത് നിന്ന് മാറുന്നു എന്ന് തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും കെ സുധാകരൻ ദില്ലിയിൽ പറഞ്ഞു. ഹൈക്കമാന്‍റ് പറഞ്ഞാൽ മത്സര രംഗത്തുണ്ടാകുമെന്ന് പിസി ചാക്കോയും നിലപാടെടുത്തു.

എന്നാൽ ഉമ്മൻ ചാണ്ടിയെയും ഇറക്കുമെന്നാണ് കെ സുധാകരന്റെ പ്രതികരണം.പക്ഷെ ഉമ്മൻചാണ്ടിയെ കേരളത്തിൽ തന്നെ നിർത്തുന്നതിനാണ് എ ഗ്രൂപ്പ് ആഗ്രഹിക്കുന്നത്.മുതിർന്ന നേതാക്കൾ മത്സരിച്ചില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും ഇത് നിയസഭാ തെരഞ്ഞെടുപ്പിൽ പോലും പ്രതിഫലിക്കുമെന്നുമാണ് ദില്ലിയിൽ ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തൽ. ഇത് കണക്കിലെടുത്താവും ഹൈക്കമാന്‍റിന്‍റെ അന്തിമ തീരുമാനം വരുക. പുതുമുഖങ്ങൾക്കുള്ള പരിഗണന മുതൽ വിജയ സാധ്യത കുറഞ്ഞ സിറ്റിംഗ് എംപിമാർ മാറി നിൽക്കുന്നത് വരെയുള്ള കാര്യങ്ങളിൽ തീരുമാനം വരേണ്ടതുണ്ട്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ എന്ന നിലയിലാണ് ചര്‍ച്ചകൾ പുരോഗമിക്കുന്നത്.

error: Content is protected !!