എം . വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ആയി എം.വി ജയരാജനെ തിരഞ്ഞെടുത്തു.നിലവിലെ സെക്രട്ടറി പി ജയരാജൻ വടകര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആയതിനെ തുടർന്നാണ് പുതിയ തിരെഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആണ് നിലവിൽ എം.വി ജയരാജൻ.ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പി ശശിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം യോഗം അംഗീകരിച്ചു.കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതല പി . ശശിക്ക് തന്നെയാണ് നൽകിയിരിക്കുന്നത്. അച്ചടക്ക നടപടി നേരിട്ട ശശി സജ്ജീവ രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്.

error: Content is protected !!