എസ്എഫ്ഐ പ്രതിഷേധം ; കെ മുരളീധരൻ കോളേജിൽ കയറാതെ മടങ്ങി

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പേരാമ്പ്ര കോളേജിലെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. പേരാമ്പ്ര സി.കെ.ജി കോളേജിലാണ് സംഭവം. ക്യാമ്പസിലെത്തിയ മുരളീധരന്‍ കോളേജ് കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

കെട്ടിടത്തിലേക്കുള്ള കോണി പടിയില്‍ ഇരുന്നു കൊണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുരളീധരനെതിരെ മുദ്രാവാക്യം വിളിച്ചു. മുരളീധരന് അനുകൂലമായി പിന്നീട് മുദ്രാവാക്യം വിളിച്ച കെഎസ്.യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കോളേജിലേക്ക് കയറാനാകാതെ മ‍ടങ്ങി.

തന്നെ കോളേജില്‍ കയറാന്‍ സമ്മതിക്കാതെ തടഞ്ഞ സംഭവം അക്രമ രാഷ്ട്രിയത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് കെ മുരളീധരന്‍ പിന്നീട് പ്രതികരിച്ചു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

error: Content is protected !!