ഫ്രാങ്കോയുടെ സഹായി ഫാദർ ആൻ്റണി അറസ്റ്റിൽ ; രേഖകളില്ലാത്ത 10 കോടി രൂപയും പിടിച്ചെടുത്തു

ഇന്നലെ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്തന്‍ ഫാ.ആന്റണി മാടശേരിയില്‍ നിന്ന് 10 കോടി രൂ പ പിടിച്ചെടുത്തെന്ന് പൊലീസ്.പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ വൈദികന് കഴിഞ്ഞില്ല. ജലന്ധറില്‍ നിന്നാണ് ഇന്നലെ വൈദികനെ അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയടക്കം നാല് പേര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

ജലന്ധറിലെ പ്രതാപ് പുരയിലെ വസതിയിൽ നിന്നാണ് വൈദികനായ ആന്റണി മാടശ്ശേരിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. വസതിയിൽ നടത്തിയ തിരച്ചിലിനൊടുവിൽ അധികൃതർ രേഖകളില്ലാത്ത പണം കണ്ടെത്തുകയായിരുന്നു. ഫാദർ ആന്റണി മാടശ്ശേരിയോടൊപ്പം മറ്റ് മൂന്നുപേരെ കൂടി ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ എത്ര രൂപയാണ് ഇവരിൽ നിന്ന് കണ്ടെടുത്തതെന്ന് സംബന്ധിച്ച് വിവരം പുറത്തുവിട്ടിട്ടില്ല.

ജലന്ധർ രൂപതയിലെ എപ്പിസ്കോപ്പൽ വികാരിമാരിൽ ഒരാളായിരുന്നു ആന്റണി മാടശേരി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ അടുത്ത സഹായികളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. എന്നാൽ ഫാദർ ആന്റണി മാടശ്ശേരിയുടെ അറസ്റ്റിനെ കുറിച്ച് ജലന്ധർ രൂപത പ്രതികരണം നടത്തിയിട്ടില്ല.

error: Content is protected !!