ഒന്നൊന്നര ഹാക്കിങ് ; തിരിച്ചെടുക്കാനാകാതെ ബിജെപി വെബ്സൈറ്റ്

ഹാ​ക്ക​ർ​മാ​ർ ത​ക​ർ​ത്ത ബി​ജെ​പി വെ​ബ്സൈ​റ്റ് ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷ​വും പൂ​ർ​ണ​മാ​യും വീ​ണ്ടെ​ടു​ക്കാ​നാ​യി​ല്ല. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യു​മാ​യി വെ​ള്ളി​യാ​ഴ്ച സൈ​റ്റി​ന്‍റെ ഒ​രു പേ​ജ് മാ​ത്രം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി. എ​ന്നാ​ൽ മു​ന്‍​പ് സൈ​റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വി​വ​ര​ങ്ങ​ളൊ​ന്നും ഇ​പ്പോ​ഴി​ല്ല.

മോ​ദി​യു​ടേ​യും അ​മി​ത് ഷാ​യു​ടേ​യും ചി​ത്ര​മു​ള്ള ഫി​ര്‍ ഏ​ക് ബാ​ര്‍ മോ​ദി സ​ര്‍​ക്കാ​ര്‍ എ​ന്ന ബാ​ന​റി​നു ചു​വ​ടെ 2019 പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ സൈ​റ്റി​ലു​ള്ള​ത്. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് അ​ഞ്ചി​നാ​ണ് സൈ​റ്റ് ഹാ​ക്ക​ര്‍​മാ​ര്‍ ത​ക​ര്‍​ക്കു​ന്ന​ത്. എ​ന്നാ​ൽ സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടെ​ന്ന വി​വ​രം ബി​ജെ​പി അം​ഗീ​ക​രി​ച്ചി​ല്ല. മാ​ർ​ച്ച് 12 ന് ​കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. സൈ​റ്റ് തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഉ​ട​ൻ ത​ന്നെ തി​രി​ച്ചെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ആ​ഴ്ച​ക​ൾ​ക്കു ശേ​ഷ​വും സൈ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും വീ​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. സാ​ധാ​ര​ണ സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​മ്പോ​ള്‍ ഹോം ​പേ​ജ് വി​കൃ​ത​മാ​ക്കു​ന്ന​തി​ല്‍ മാ​ത്ര​മൊ​തു​ങ്ങും. എ​ന്നാ​ല്‍ ബി​ജെ​പി വെ​ബ്‌​സൈ​റ്റി​ന് നേ​രി​ട്ട ആ​ക്ര​മ​ണ​ത്തി​ന്‍റെ ആ​ഘാ​തം വ​ലു​താ​ണെ​ന്ന് പി​ന്നീ​ട് വ്യ​ക്ത​മാ​യി.

error: Content is protected !!