യു.പി യിൽ ബിജെപി എം പി കോൺഗ്രസിൽ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​ത്വ​യി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​പി അ​ശോ​ക് കു​മാ​ർ ദോ​ഹ്റെ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. എ​ത്വ​യി​ൽ കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​ശോ​ക് കു​മാ​ർ ദോ​ഹ്റെ 2014ൽ ​എ​ത്വ​യി​ൽ നി​ന്ന് ജ​യി​ച്ച് ലോ​ക്സ​ഭാം​ഗ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​ദ്ദേ​ഹ​ത്തി​ന് ബി​ജെ​പി സീ​റ്റ് നി​ഷേ​ധി​ച്ചി​രു​ന്നു. എ​സ്‌​സി/​എ​സ്ടി ചെ​യ​ർ​മാ​നും ആ​ഗ്ര എം​പി​യു​മാ​യ രാം ​ശ​ങ്ക​ർ ക​താ​രി​യ​യാ​ണ് എ​ത്വ​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി.

ത​നി​ക്ക് സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ദോ​ഹ്റെ ബി​ജെ​പി വി​ട്ട​ത്. ദോ​ഹ്റെ​യെ പാ​ർ​ട്ടി​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് കോ​ൺ​ഗ്ര​സി​ന് നേ​ട്ട​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

error: Content is protected !!