സൂര്യതാപം ; സംസ്ഥാനത്ത് ജാഗ്രത വ്യാഴാഴ്ച്ച വരെ നീട്ടി

സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പ് വ്യാഴാഴ്ച വരെ നീട്ടി. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. നേരത്തേ നല്‍കിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

എൽ നിനോ പ്രതിഭാസവും മഴക്കുറവും സംസ്ഥാനത്തെ ചുട്ട് പൊള്ളിക്കുകയാണ്. ഇന്നലെ മാത്രം 3 പേർ സൂര്യാതപമേറ്റ് മരിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നാല് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് നൽകി. രാവിലെ 11 മുതല്‍ മൂന്നു മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് പൊതുജനത്തിന് നൽകിയിട്ടുള്ളത്. ജലദൗർലഭ്യം കണക്കിലെടുത്ത് കുഴൽ കിണർ നിർമ്മാണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഭൂജല വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവിടങ്ങളിൽ നിന്നുള്ള അനുമതി ലഭ്യമായാൽ മാത്രമേ നിർമാണം അനുവദിക്കൂ.

error: Content is protected !!