കിടപ്പുരോഗിയായ ഭാര്യക്ക് പ്രത്യേക തരം കട്ടിൽ നിർമ്മിച്ചു ; ശരവണനെ തേടിയെത്തിയത് നാഷണൽ ഇന്നോവേഷൻ പുരസ്ക്കാരം

കിടപ്പ് രോഗികൾക്ക് ഉപകാരപ്പെടുന്ന ബെഡ്ഡ് ഉണ്ടാക്കിയാണ് തമിഴ്നാട് നാഗർകോവിലിലുള്ള ശരവണ മുത്തു എന്ന വെൽഡിങ് തൊഴിലാളി ശ്രദ്ധേയനായത്.ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടിയല്ല ഇദ്ദേഹം ഇത്തരം ഒരു കിടക്ക നിർമ്മിച്ചത്.

42 വയസുള്ള ശരവണ മുത്തുവിന്റെ ഭാര്യ കിടപ്പ് രോഗിയാണ്.ഒരു ശസ്ത്രക്രിയക്ക് ശേഷമാണ് ഇവർ കിടപ്പിലായത്.ഇതോടെയാണ് ഇത്തരം ഒരു ആശയം ഇദ്ദേഹത്തിന് തോന്നുന്നത്.ഭാര്യക്ക് വേണ്ടി നിർമ്മിച്ച കട്ടിലിൽ ടോയ്‌ലെറ്റ് സൗകര്യം വരെ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്.ഒരു പരിധിവരെ മറ്റുള്ളവരുടെ ആശ്രയം ഇല്ലാതെ തന്നെ രോഗിക്ക് സ്വന്തമായി എല്ലാം ചെയ്യുന്നതിന് സഹായിക്കുന്നതാണ് ഈ കണ്ടുപിടുത്തം.കിടപ്പിലായ രോഗിക്ക് താൻ മറ്റുള്ളവർക്ക് ഒരു ബാധ്യതയാണെന്ന് തോന്നരുത് എന്നാണ് ഇദ്ദേഹം പറയുന്നത്.

മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാമുമായി മരിക്കുന്നതിന് മുൻപ് ഇദ്ദേഹം കാണാൻ ഇടയായി.അദ്ദേഹമാണ് അവാർഡിന് ശുപാർശ ചെയ്യാൻ ശരവണനോട് നിർദ്ദേശിച്ചത്.2 ലക്ഷം രൂപയടങ്ങുന്ന അവാർഡിനൻ ഇദ്ദേഹം അർഹനായത്.കൂടാതെ രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ നിന്നായി 350 ഓളം ഓർഡറുകൾ ശരവണന് ലഭിച്ചതായും ഇദ്ദേഹം പറഞ്ഞു.

ബെഡിൽ 3 സ്വിച്ചുകൾ ആണ് ഉള്ളത്.ഒന്ന് ബെഡ്ഡ് ഉയർത്തുന്നതിനും മറ്റൊന്ന് ബെഡ്ഡ് താഴ്ത്തുന്നതിനും വേണ്ടിയാണ്.മൂന്നാമത്തെ സ്വിച്ച് ഫ്ലഷിങ്ങിന് വേണ്ടിയാണ്.നാഷണൽ ഇന്നോവേഷൻ അവാർഡ് നേടിയ ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തിന് ആവശ്യക്കാർ ഏറെയാണ്.

error: Content is protected !!