ഇന്നലെ പൊള്ളലേറ്റത് 117 പേർക്ക്

ചു​​​​ട്ടു​​​​പൊ​​​​ള്ളു​​​​ന്ന വെ​​​​യി​​​​ൽ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​ന്ന​​​​ലെ സം​​​​സ്ഥാ​​​​ന​​​​ത്ത് 117 പേ​​​​ർ​​​​ക്ക് പൊ​​​​ള്ള​​​​ലേ​​​​റ്റു. പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി നാ​​​​ലാം ദി​​​​വ​​​​സം 40.2 ഡി​​​​ഗ്രി സെൽഷസായി താ​​​പ​​​നി​​​ല. പു​​​​ന​​​​ലൂ​​​​രി​​​​ലെ താ​​​​പ​​​​നി​​​​ല ഇ​​​​ന്ന​​​​ലെ​​​​യും 38.5 ഡി​​​​ഗ്രി​​​​യാ​​​​യി തു​​​​ട​​​​ർ​​​​ന്നു. ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം, തൃ​​​​ശൂ​​​​ർ വെ​​​​ള്ളാ​​​​നി​​​​ക്ക​​​​ര എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ 37 ഡി​​​​ഗ്രി ചൂ​​​​ട് ഇ​​​​ന്ന​​​​ലെ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു.

പാ​​​​ല​​​​ക്കാ​​​​ട്, ആ​​​​ല​​​​പ്പു​​​​ഴ, കൊ​​​​ല്ലം ജി​​​​ല്ല​​​​ക​​​​ളി​​​​ൽ 14 വീ​​​​ത​​​​വും പ​​​​ത്ത​​​​നം​​​​തി​​​​ട്ട, കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ 13 വീ​​​​ത​​​​വും തൃ​​​​ശൂ​​​​രി​​​​ൽ 11 ഉം ​​​​എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് എ​​​​ട്ടും കോ​​​​ട്ട​​​​യം ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഏ​​​​ഴു വീ​​​​ത​​​​വും മ​​​​ല​​​​പ്പു​​​​റ​​​​ത്ത് ആ​​​​റും ക​​​​ണ്ണൂ​​​​രി​​​​ൽ അ​​​​ഞ്ചും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് മൂ​​​​ന്നും വ​​​​യ​​​​നാട്ടിലും കാ​​​​സ​​​​ർ​​​​ഗോ​​​​ട്ടും ഒ ന്നുവീതവും ആ​​​​ൾ​​​​ക്കാർക്കു പൊ​​​​ള്ള​​​​ലേ​​​​റ്റു. അ​​​​തേ​​​​സ​​​​മ​​​​യം പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി വ്യാപകമാവുകയാ ണ്. മ​​​​ഞ്ഞ​​​​പ്പി​​​​ത്തം ബാ​​​​ധി​​​​ച്ച് 14 പേ​​​​രേ​​​​യും മ​​​​ലേ​​​​റി​​​​യ ബാ​​​​ധി​​​​ച്ച് ര​​​​ണ്ടു​​​​പേ​​​​രേ​​​​യും എ​​​​ച്ച്1 എ​​​​ൻ വ​​​​ണ്‍ ബാ​​​​ധി​​​​ച്ച് ഒ​​​​രാ​​​​ളെ​​​​യും ഇ​​​​ന്ന​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

error: Content is protected !!