5 ജില്ലകളിൽ ഇന്ന് സൂര്യാഘാതം ഉണ്ടായേക്കും

വേനൽ കടുത്ത സാഹചര്യത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില ശരാശരിയിൽ നിന്ന് നാല് ഡിഗ്രി വരെ ഉയരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പൊതുജനം നേരത്തെ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.

ഒരു മാസത്തിനിടെ സൂര്യാതപമേറ്റ് മരിച്ചവരുടെ എണ്ണം നാലായി. 140 പേർക്ക് സൂര്യാതപമേറ്റതായി ആരോഗ്യ വകുപ്പിന്റെ കണക്കിൽ പറയുന്നു. പത്തനംതിട്ടയിലാണ് കൂടുതൽ, 40പേർക്ക്. സൂര്യാതപം നേരിടാൻ ആരോഗ്യ വകുപ്പ് പൂർണ്ണ സജ്ജമാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

രാവിലെ 11 മുതല്‍ മൂന്നു മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് പൊതുജനത്തിന് നൽകിയിട്ടുള്ളത്. ജലദൗർലഭ്യം കണക്കിലെടുത്ത് കുഴൽ കിണർ നിർമ്മാണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഭൂജല വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവിടങ്ങളിൽ നിന്നുള്ള അനുമതി ലഭ്യമായാൽ മാത്രമേ നിർമാണം അനുവദിക്കൂ.

error: Content is protected !!