കേരളത്തിൽ കമ്മ്യൂണിസ്റ്റ് അക്രമരാഷ്ട്രീയം ചർച്ചാവിഷയമാകും – നിർമ്മലാ സീതാരാമൻ

കേ​ര​ള​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് അ​ക്ര​മ​രാ​ഷ്ട്രീ​യം ച​ർ​ച്ചാ​വി​ഷ​യ​മാ​ക്കുമെ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ. ചൊവ്വാഴ്ച കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

2014ൽ ​രാ​ജ്യം തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്പോ​ൾ അ​ഴി​മ​തി​യും വി​ല​ക്ക​യ​റ്റ​വു​മാ​യി​രു​ന്നു പ്ര​ധാ​ന വി​ഷ​യം. അ​ഞ്ച് വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് എ​ത്തി​യ​പ്പോ​ൾ അ​ഴി​മ​തി ഒ​രു വി​ഷ​യ​മേ അ​ല്ലാ​താ​യി. വി​ല​ക്ക​യ​റ്റം ത​ട​ഞ്ഞു​നി​ർ​ത്താ​നു​മാ​യി. സാ​ന്പ​ത്തി​ക​രം​ഗ​ത്തും രാ​ജ്യം മു​ന്നോ​ട്ടാ​ണ്. ഇ​തെ​ല്ലാം മു​ൻ​നി​ർ​ത്തി​യാ​ണ് ബി​ജെ​പി വീ​ണ്ടും വോ​ട്ട് നേ​ടു​ന്ന​തെന്നും അവർ പറഞ്ഞു.

error: Content is protected !!