കേരളം ചുട്ടുപഴുക്കുന്നു ; ഇന്നലെ സൂര്യാഘാതം ഏറ്റത് 37 പേർക്ക്

കേ​​ര​​ളം കൊ​​ടും​​ചൂ​​ടി​​ൽ ചു​​ട്ടു​​പൊ​​ള്ളു​​ന്നു. ഇ​​ന്ന​​ലെ സം​​സ്ഥാ​​ന​​ത്ത് 37 പേ​​ർ​​ക്ക് സൂ​​ര്യാ​​ഘാ​​ത​​മേ​​റ്റു. ക​​രു​​ത​​ൽ ന​​ട​​പ​​ടി​​ക​​ളെ​​ടു​​ത്തി​​ട്ടും സൂ​​ര്യാ​​ഘാ​​ത​​മേ​​റ്റ് ആ​​ളു​​ക​​ൾ ത​​ള​​ർ​​ന്നു വീ​​ഴു​​ക​​യാ​​ണ്. ഇ​​ന്ന​​ലെ തൃ​​ശൂ​​ർ വെ​​ള്ളാ​​നി​​ക്ക​​ര​​യി​​ലാ​​ണു കൂ​​ടു​​ത​​ൽ ചൂ​​ട് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത് 39.1ഡി​​ഗ്രി സെ​​ൽ​​ഷ​​സ്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഇ​​വി​​ടെ താ​​പ​​നി​​ല 40 ഡി​​ഗ്രി ക​​ട​​ന്നി​​രു​​ന്നു. അ​​തേ​​സ​​മ​​യം മ​​റ്റു പ​​ല​​യി​​ട​​ങ്ങ​​ളി​​ലും ചൂ​​ട് കൂ​​ടി. കോ​​ട്ട​​യം 38.5 ഡി​​ഗ്രി, പു​​ന​​ലൂ​​ർ 38.6 ഡി​​ഗ്രി, എ​​റ​​ണാ​​കു​​ളം 36.1 ഡിഗ്രി എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു താ​​പ​​നി​​ല.

വ്യാ​​ഴാ​​ഴ്ച​​വ​​രെ കൊ​​ല്ലം, ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട്, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​ക​​ളി​​ൽ നാ​​ല് ഡി​​ഗ്രി​​വ​​രെ താ​​പ​​നി​​ല ഉ​​യ​​രു​​മെ​​ന്നാ​​ണു മു​​ന്ന​​റി​​യി​​പ്പ്. തി​​രു​​വ​​ന​​ന്ത​​പു​​രം, പ​​ത്ത​​നം​​തി​​ട്ട, എ​​റ​​ണാ​​കു​​ളം, മ​​ല​​പ്പു​​റം, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ൽ മൂ​​ന്നു ഡി​​ഗ്രി വ​​രെ താ​​പ​​നി​​ല കൂ​​ടും.

സം​​സ്ഥാ​​ന​​ത്തെ ശ​​രാ​​ശ​​രി താ​​പ​​നി​​ല 38 ഡി​​ഗ്രി ക​​ട​​ന്നു. ശ​​രാ​​ശ​​രി താ​​പ​​നി​​ല 40 ഡി​​ഗ്രി​​ക്ക് മു​​ക​​ളി​​ലെ​​ത്തി​​യാ​​ൽ ഉ​​ഷ്ണ​​ത​​രം​​ഗ​​ത്തി​​നും വ​​ലി​​യ ആ​​ൾ​​നാ​​ശ​​ത്തി​​നും ഇ​​ട​​യാ​​കു​​മെ​​ന്ന് ദു​​ര​​ന്ത​​നി​​വാ​​ര​​ണ വി​​ഭാ​​ഗം മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി. ഈ ​​സ്ഥി​​തി​​യി​​ൽ മു​​ന്നോ​​ട്ടു​​പോ​​യാ​​ൽ അ​​ടു​​ത്ത​​ മാ​​സ​​ത്തോ​​ടെ ക​​ടു​​ത്ത വ​​ര​​ൾ​​ച്ച​​യി​​ലേ​​ക്കു ക​​ട​​ക്കു​​മെ​​ന്നും അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലെ ജ​​ല​​നി​​ര​​പ്പ് കു​​ത്ത​​നെ താ​​ഴു​​മെ​​ന്നും ആ​​ശ​​ങ്ക ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്.

error: Content is protected !!