സർക്കാർ ഹൈക്കോടതിയിൽ ; യൂത്ത് കോൺഗ്രസിന്റെ മിന്നൽ ഹർത്താലിൽ വ്യാപക അക്രമം …

യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹർത്താലിൽ സംസ്ഥാന വ്യാപകമായി അക്രമം ഉണ്ടായെന്നു സർക്കാർ ഹൈക്കോടതിയില്‍. ഹർത്താൽ ആഹ്വാനം ചെയ്തതിന്റെ ഉത്തരവാദിത്തം ഇതുവരെ ഡീൻ കുര്യാക്കോസ് അടക്കമുള്ള നേതാക്കൾ നിഷേധിച്ചില്ല. കെ.എസ്.ആര്‍.ടി.സിക്ക് മാത്രം 1.10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊലീസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി.

error: Content is protected !!