പുൽവാമാ ഭീകരാക്രമണം ; ഭയാനകമെന്ന് ട്രംപ് …

ജമ്മു കശ്മീരിലെ പുൽവാമയിൽ  നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ കവര്‍ന്ന പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഭയാനകമായ സാഹചര്യമെന്നാണ് പുല്‍വാമ ഭീകരാക്രണത്തെ ഡോണൾഡ്  ട്രംപ് വിശേഷിപ്പിച്ചത്. ആക്രമണം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും വിശദമായ പ്രസ്താവന ഉചിതമായ സമയത്തെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പുൽവാമ ഭീകരാക്രമണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കും. ഇന്ത്യ-പാക് തര്‍ക്കങ്ങള്‍ അവസാനിച്ച് ഇരുരാജ്യങ്ങളും പരസ്പരം യോജിപ്പിലെത്തുകയാണെങ്കില്‍ അത് വളരെ അത്ഭുതകരമാകുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ കണ്ടു. അതേക്കുറിച്ച് എനിക്ക് നിരവധി റിപ്പോര്‍ട്ടുകളും ലഭിച്ചു. ഉചിതമായ സമയത്ത് അതേക്കുറിച്ച് ഞങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കും. ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം സഹകരിക്കാന്‍ തയാറായാല്‍ അത് അത്ഭുതകരമായിരിക്കും,’ ട്രംപ് പറഞ്ഞു.

 

error: Content is protected !!