പ്രധാനമന്ത്രി പദത്തിന് ഏറ്റവും യോഗ്യത മമതയ്ക്കാണെന്ന് യു.പി മന്ത്രി …

പ്രധാനമന്ത്രി പദത്തിലേക്ക് ഏറ്റവും അനുയോജ്യയായ നേതാവാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെന്ന് യു.പി മന്ത്രി. ഉത്തർ പ്രദേശ് മന്ത്രിയും ബി.ജെ.പി സഖ്യകക്ഷിയായ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) നേതാവുമായ ഓം പ്രകാശ് രാജഭർ ആണ് രാഷ്ട്രിയ എതിരാളിയായ മമതക്ക് അനുകൂലമായ പ്രസ്താവന നടത്തിയത്.

ബംഗാളിൽ ബി.ജെ.പി റാലിക്ക് അനുമതി നിഷേധിച്ചതുൾപ്പടെയുള്ള കാര്യങ്ങളിൽ മമതക്കെതിരെ വിമർശനമുന്നയരുന്നതിനിടെയാണ് രാജ്ഭറിൽ നിന്നു ഇത്തരമൊരു പ്രസ്താവന ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയാകാൻ യോഗ്യരായ പല നേതാക്കളും ഉണ്ട്. എന്നാൽ മമത ഒരു പടി കൂടി ഉയർന്ന് നിൽക്കുന്നതായാണ് മന്ത്രിയുടെ അഭിപ്രായം. ബംഗാളിൽ ബി.ജെ.പി റാലിക്ക് അനുമതി നിഷേധിച്ചതിൽ മമതയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്ന് പറഞ്ഞ ഓം പ്രകാശ് രാജ്ഭർ, നടപടി ക്രമസമാധാനവുമായി സ്വീകരിച്ചതാവാമെന്നും പറഞ്ഞു. നേരത്തെ, തന്റെ പാർട്ടി യു.പിയിൽ നടത്താനിരുന്ന റാലി സമാന വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലക്കുകയുണ്ടായെന്നും ഓം പ്രകാശ് പറഞ്ഞു.

2017 നിയമസഭാ തെരഞ്ഞെടുപ്പിൽ 403 മണ്ഡലങ്ങളിൽ, 312 സ്ഥലത്ത് ബി.ജെ.പി ജയിച്ചപ്പോൾ, സഖ്യകക്ഷിയായ എസ്.ബി.എസ്.പിക്ക് നാല് സീറ്റുകൾ ലഭിക്കുകയുണ്ടായി. ഇതിന് മുമ്പും യോഗി ഭരണത്തിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു രാജ്ഭർ.

error: Content is protected !!