ഗുജ്ജ്‌ പ്രക്ഷോപം ; പോലീസ് വെടി ഉതിർത്തു …

തൊഴിൽ-വിദ്യാഭ്യാസ മേഖലയിൽ സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനിൽ
ഗുജ്ജാർ സമുദായം നടത്തുന്ന പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക്. റെയിൽ, റോഡ് ഉപരോധമുൾപ്പടെയുള്ള സമര മാർഗവുമായി രംഗത്ത് വന്ന പ്രക്ഷോഭകാരികളെ പിരിച്ചു വിടാൻ പൊലീസ് വെടിവെപ്പ് നടത്തിയെങ്കിലും, സ്ഥിതികതികൾ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.

തൊഴിൽ-വിദ്യാഭ്യാസ രംഗങ്ങളിൽ ഗു‍ജ്ജാറുകൾക്ക് 5 ശതമാനം സംവരണം നൽകണമെന്നാവശ്യപ്പെട്ടാണ് രാജസ്ഥാനിൽ പ്രക്ഷോഭം നടക്കുന്നത്. രാജസ്ഥാനിലെ ധോലാപൂർ-ഗ്വാളിയോർ ദേശീയ പാത ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്തിയ പ്രക്ഷോഭകാരികൾ, പൊലീസ് വാഹനങ്ങൾ ഉൾപ്പടെ തകർത്തിട്ടുണ്ട്. പ്രക്ഷോഭകാരികൾക്കിടയിലേക്ക് പൊലീസ് വെടി വെപ്പ് നടത്തിയെങ്കിലും, അപകടമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

സംവരണാവശ്യം ഉന്നയിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുജ്ജാർ തലവൻ കിരോരി സിംഗ് ബെെൻസ്‍ല, അണികൾക്കൊപ്പം റെയിൽ ഉപരോധിച്ച് കുത്തിയിരിപ്പ് സമരം നടത്തി വരികയാണ്. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാർ തങ്ങളുടെ സംവരണ ആവശ്യം അംഗീകരിക്കുകയും, എന്നാലിപ്പോൾ ഇത് നടപ്പിലാക്കുന്നതിൽ വെെമുഖ്യം കാണിക്കുന്നതായും സിംഗ് പറഞ്ഞു.

ഗുജ്ജാർ പ്രക്ഷോഭത്തിന്റെ ഭാഗമായി ജയ്പൂർ-ഡൽഹി, ജോധ്പൂർ-ഭിൽവാര, അജമീർ-ഭിൽവാര ദേശീയ പാതകൾ ഉപരോധിച്ചിരിക്കുകയാണ്. രണ്ടാം ദിവസം മുതൽ റെയിൽ ഗതാഗതവും തടയാൻ തുടങ്ങിയതിന്റെ ഫലമായി, 23 ട്രെയ്നുകൾ റദ്ദാക്കുകയും, 20 ഓളം ട്രെയ്നുകൾ റൂട്ട് മാറ്റി ഓടുകയും ചെയ്തു.

മുന്നോക്കക്കാരിലെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കേന്ദ്രസർക്കാർ മുൻകയ്യെടുത്ത് 10 ശതമാനം സംവരണം നൽകാൻ തീരുമാനമായതിന്റെ പിറകെയാണ് സംവരണ ആവശ്യം ശക്തമാക്കി ഗജ്ജാറുകൾ രംഗത്തെത്തിയത്.

error: Content is protected !!