സംഘർഷം രൂക്ഷം ; അതിർത്തിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ച് ഇന്ത്യയും പാക്കിസ്ഥാനും

അതിർത്തിയിൽ സംഘർഷം തുടങ്ങിയതിന് പിന്നാലെ പാക്കിസ്ഥാനും മുൻകരുതലുകൾ സ്വീകരിച്ചു തുടങ്ങി. നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ തുടങ്ങിയതിന് പിന്നാലെ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവർത്തനം പാക്കിസ്ഥാൻ നിർത്തിവച്ചു. ലാഹോർ, മുൾട്ടാൻ, ഫൈസലാബാദ്, സിയാൽകോട്ട്, ഇസ്ലാമാബാദ് എന്നീ വിമാനത്താവളങ്ങളാണ് പാക്കിസ്ഥാൻ അടച്ചത്. ഈ വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളെല്ലാം റദ്ദാക്കി. ആളുകളെയും പൂർണമായി ഒഴിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

അതിർത്തി സംഘർഷം കണക്കിലെടുത്ത് ഇന്ത്യയും അഞ്ച് വിമാനത്താവളങ്ങൾ അടച്ചിരുന്നു. ജമ്മു കാഷ്മീരിലെ മൂന്നും പഞ്ചാബിലെ രണ്ടും വിമാനത്താവളങ്ങളാണ് ഇന്ത്യ അടച്ചത്. ലേ, ജമ്മു, ശ്രീനഗർ, പത്താൻകോട്ട്, അമൃത്സർ വിമാനത്താവളങ്ങളുടെ പ്രവർത്തനമാണ് ഇന്ത്യ താത്കാലികമായി നിർത്തിയത്.

error: Content is protected !!