സിപിഎം വേദിയിൽ പിണറായിക്കൊപ്പം മോഹൻലാൽ …

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചർച്ചകൾക്കിടെ ആദ്യമായാണ് മോഹൻലാൽ ഒരു പൊതുവേദിയിലെത്തുന്നത്. അതും സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ പരിപാടിയിൽ. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ചടങ്ങിന്‍റെ ഉദ്ഘാടകൻ. ചടങ്ങിൽ കേന്ദ്രസർക്കാരിന്‍റെ നയങ്ങളെ നിശിതമായി വിമർശിച്ച് രാഷ്ട്രീയപ്രസംഗം നടത്തിയ മുഖ്യമന്ത്രി  ആർഎസ്എസിനെയും ബിജെപിയും കടന്നാക്രമിച്ചു.

തുടർന്ന് സംസാരിച്ച മോഹൻലാൽ പക്ഷെ രാഷ്ട്രീയ വിഷയങ്ങളൊന്നും പരാമ‌ർശിച്ചില്ല. തനിക്ക് അഭിനയം മാത്രമേ അറിയൂ എന്ന് പറഞ്ഞ് രാഷ്ട്രീയത്തിലേക്കില്ലെന്ന ചെറിയ സൂചന നൽകാനും മലയാളത്തിന്‍റെ മഹാ നടൻ മറന്നില്ല. കഴിഞ്ഞ 40 വർഷമായി അഭിനയരംഗത്തുണ്ട്. ഇക്കാലമത്രയും അഭിനയ കലയെ മാത്രമേ താൻ ഉപാസിച്ചിട്ടുള്ളുവെന്നും മോഹൻലാൽ പറഞ്ഞു. ഒന്നര മണിക്കൂറോളം ചടങ്ങിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രിക്കൊപ്പമാണ്  മോഹൻലാലും മടങ്ങിയത്.

error: Content is protected !!