കാട്ടിലെ രാജാക്കന്മാർ റോഡിലും രാജാവായപ്പോൾ…; കൗതുകമുണർത്തുന്ന വീഡിയോ വൈറൽ ആകുന്നു…

രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.സിംഹങ്ങളുടെ ഒരു കൂട്ടം തന്നെ കൂസലില്ലാതെ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം.സിംഹത്തെ പേടിയില്ലാത്തവർ ആരും കാണില്ല.അപ്പോൾ തൊട്ടടുത്ത് ഇത്തരമൊരു കാഴ്ച കാണുമ്പോൾ പറയേണ്ടതില്ല.

സൗത്ത് ആഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിലാണ് ഭയപ്പെടുത്തുന്നതും കൗതുകം കലർന്നതുമായ ഈ കാഴ്ച അരങ്ങേറിയത്.സിംഹം റോഡിലൂടെ കടന്നു പോകുന്നത് കണ്ടതോടെ വാഹനങ്ങൾ സാവധാനം ഇവയ്ക്ക് പുറകിലൂടെ വരിവരിയായി നീങ്ങുന്നത് കാണാം.അക്ഷരാർത്ഥത്തിൽ കാട്ടിലെ രാജാക്കന്മാർക്ക് റോഡിലും വാഹനങ്ങൾ അകമ്പടി സേവിക്കുമ്പോലെയാണ് ഈ കാഴ്ച അനുഭവപ്പെടുക.

വീഡിയോ

error: Content is protected !!