കാരാട്ട് റസാഖിന് എംഎൽഎ സ്ഥാനം നഷ്ടമായി…

കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യാ​യി​രു​ന്ന ഇ​ട​തു സ്വ​ത​ന്ത്ര​ൻ കാ​രാ​ട്ട് റ​സാ​ഖി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കാ​ല​ത്ത് എ​തി​ർ സ്ഥാ​നാ​ർ​ഥി​യെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യെ​ന്നും വ്യാ​പ​ക​മാ​യി പ​ണ​മൊ​ഴു​ക്കി​യെ​ന്നും മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടു വോ​ട്ട​ർ​മാ​ർ ന​ൽ​കി​യ പ​രാ​തി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി.

വി​ജ​യം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​ത് ഒ​രു മാ​സ​ത്തേ​ക്ക് മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്തു. കാ​രാ​ട്ട് റ​സാ​ഖി​ന് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​ന് സാ​വ​കാ​ശം ന​ൽ​കു​ന്ന​തി​നാ​ണ് ഇ​ത്.

റ​സാ​ക്കി​ന് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ ആ​നു​കൂ​ല്യം സ്വീ​ക​രി​ക്കാ​നോ വോ​ട്ട് ചെ​യ്യാ​നോ പാ​ടി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ​യ​ത്ത് വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ കാ​രാ​ട്ട് റ​സാ​ഖ് മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് പ​രാ​തി​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു.

മു​സ്‌​ലീം ലീ​ഗ് നേ​താ​വ് എം.​എ. റ​സാ​ഖ് ആ​യി​രു​ന്നു കൊ​ടു​വ​ള്ളി​യി​ൽ കാ​രാ​ട്ട് റ​സാ​ഖി​നെ​തി​രേ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ഹൈ​ക്കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് മു​സ്‌​ലിം ലീ​ഗ് പ്ര​തി​ക​രി​ച്ചു.

error: Content is protected !!