ചെറുകുന്നിൽ കല്ലുമ്മക്കായ ചാകര…

പഴയങ്ങാടി പുഴയിൽ ചെറുകുന്ന് തെക്കുമ്പാട് പാലത്തിന് സമീപം ഇത് ചാകര കാലമാണ്. ഇരുകരകളിലും  കല്ലുകളിൽ കല്ലുമ്മക്കായ പറ്റി പിടിച്ചിരിക്കുന്നു. ആദ്യം മത്സ്യത്തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്.

വിവരം അറിഞ്ഞതോടെ നിരവധി പേരാണ് ചാകരകാണാണും ,കല്ലുമ്മക്കായ പറിക്കാനായും എത്തുന്നത്. വൈകുന്നേരമാകുന്നതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേർ ആണ് ആയിരം തെങ്ങ് പാലത്തിന് സമീപം എത്തുന്നത്.നേരത്തെ ഇതു പോലുള്ള പ്രതിഭാസം കാട്ടാമ്പള്ളി പദ്ധതി പ്രദേശത്തും ഉണ്ടായിരുന്നു.

error: Content is protected !!