ഡോ.എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം …

ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശ്രീമദ് വാത്മീകി രാമായണ എന്ന സംസ്കൃത പുസ്തകത്തിന്റെ വിവര്‍ത്തത്തിനാണ് പുരസ്കാരം. കെ. ജയകുമാർ, കെ. മുത്തുലക്ഷ്മി, കെ.എസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയുടേതാണ് തീരുമാനം. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും സുവര്‍ണ്ണ കൈരളി അവാര്‍ഡും ലഭിച്ച “കവിതാധ്വനി”, 1979 ലെ ഓടക്കുഴല്‍ അവാര്‍ഡും 1980 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ച “വര്‍ണ്ണരാജി”, “ജി യുടെ കാവ്യജീവിതം”, “മലയാള സാഹിത്യചരിത്രം” എന്നിവയാണ് എം. ലീലാവതിയുടെ മുഖ്യകൃതികള്‍.

സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, സുവര്‍ണ്ണ കൈരളി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, വിശ്വദീപം അവാര്‍ഡ്, നാലപ്പാടന്‍ പുരസ്ക്കാരം, ലളിതാംബിക സ്മാരക സാഹിത്യ പുരസ്ക്കാരം, എന്‍. വി. കൃഷ്ണവാരിയര്‍ പുരസ്ക്കാരം, ഭാരതീയ ഭാഷാ പരിഷത് സംവത്സര സമ്മാന്‍ തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

error: Content is protected !!