ശബരിമല വിവാദം സൂപ്പർ ഹീറോ ആക്കിയ യതീഷ് ചന്ദ്രയുടെ പുതിയ മിന്നും പ്രകടനം…

യതീഷ് ചന്ദ്രയെ കുറച്ചുകാലമായി മലയാളികൾക്കെല്ലാം വളരെ പരിചയമാണ്.കൊച്ചി പുതുവൈപ്പിൻ സമരത്തിനെത്തിയ സമരക്കരായ സ്ത്രീകളെയും കുട്ടികളെയും അടക്കം ഒരു ദയയും കാണിക്കാതെ അടിച്ചോടിച്ച് കാക്കിയണിഞ്ഞ വില്ലനായിട്ടാണ് യതീഷ് ചന്ദ്ര മലയാളികളുടെ മനസിലേക്ക് കയറിക്കൂടുന്നത്.എന്നാൽ അയ്യപ്പസ്വാമിയുടെ പേരിൽ മലകയറി വിവാദം വില്ലയിൽ നിന്നും ചന്ദ്രയെ നായക പരിവേഷത്തിലെത്തിച്ചു.വെറും നായകനല്ല അക്രമകാരികളെയും , പ്രകോപനം ഉണ്ടാക്കുന്നവരെയും നിലയ്ക്ക് നിർത്തുന്ന സൂപ്പർ ഹീറോ പരിവേഷത്തിൽ തന്നെ.

എന്നാല്‍, ഒരു വിവാഹ വേദിയിലെ യതീഷ്ചന്ദ്രയുടെ പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കര്‍ണാടകയില്‍ പ്രമുഖ വ്യവസായിയും ബന്ധുവുമായ കെ എസ് പ്രസാദ് പണിക്കരുടെ  മക്കളുടെ വിവാഹ വേദിയിലായിരുന്നു യതീഷ്ചന്ദ്രയുടെ മിന്നുന്ന പ്രകടനം.

നിരവധി സിനിമ താരങ്ങളും പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ യഥാര്‍ഥ താരമായി മാറിയത് യതീഷ്ചന്ദ്രയാണ്. മംഗളൂരുവില്‍ നടന്ന വിവാഹ ചടങ്ങില്‍ കസവ് മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരു മാസ് എന്‍ട്രി തന്നെയാണ് യതീഷ്ചന്ദ്ര നടത്തിയത്. തുടര്‍ന്ന് ലാത്തി വീശാന്‍ മാത്രമല്ല, നൃത്ത ചുവടുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുന്ന ഒരു മിന്നും പ്രകടനവും ഐപിഎസ് ഓഫീസര്‍ നടത്തി. കര്‍ണാടകയിലെ ദാവന്‍ഗരെ ജില്ലക്കാരനാണ് യതീഷ്ചന്ദ്ര.

 

 

 

error: Content is protected !!