വേ ബിൽ സെർവർ തകരാറിലായി; പമ്പ-നിലക്കൽ റൂട്ടിൽ യാത്രാക്ലേശം രൂക്ഷം

പമ്പ-നിലക്കൽ റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായി. കെഎസ്ആര്‍ടിസി ഡിപ്പോയിൽ വേ ബിൽ സെർവർ തകരാറിലായതാണ് കാരണം. സിംഗിൾ ഡ്യൂട്ടിക്ക് ശേഷം ജീവനക്കാർ കൂട്ടത്തോടെ വേ ബിൽ മാറ്റിയെടുക്കാൻ വന്നതാണ് കാരണം.

സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരം നിലവില്‍ വന്നതോടെ എട്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ വരവ് ചെലവ് കണക്ക് അടങ്ങുന്ന വേ ബില്‍ മാറി വാങ്ങണമെന്നാണ് ചട്ടം. രാവിലെ മൂന്ന് മണിക്ക് ഡ്യൂട്ടിക്ക് കയറിയ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും രാവിലെ 11 മണിയോടെ കൂട്ടമായി എത്തിയതോടെ തിരക്ക് കൂടി. ഇതിനിടെ വേ ബില്‍ രജിസ്റ്റര്‍ സെര്‍വര്‍ പ്രവര്‍ത്തനം നിലച്ചതോടെ വേ ബില്ലിനായി ബസുകൾ ഡിപ്പോയിൽ കാത്തുകിടക്കുന്ന അവസ്ഥയായി.

ഇതോടെ ബസുകളിൽ തിങ്ങിനിറഞ്ഞാണ് ദർശനം കഴിഞ്ഞെത്തുന്ന ഭക്തർ മടങ്ങുന്നത്. ബസുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. ഒരു ഘട്ടത്തില്‍ ബസുകള്‍ ഇല്ലാത്ത അവസ്ഥയും ഉണ്ടായി. പമ്പ നിലക്കല്‍ സര്‍വീസിനെ ഹര്‍ത്താല്‍ ബാധിച്ചിരുന്നില്ല.

എന്നാല്‍ വേബില്‍ സംവിധാനം അവതാളത്തിലായതോടെ പമ്പയില്‍ യാത്രാക്ലേശം രൂക്ഷമാണ്. ഉച്ചയോടെ ഒരു പരിധി വരെ പ്രശ്നങ്ങള്‍ പരിഹാരമായെങ്കിലും സെര്‍വര്‍ പ്രശ്നം ഇന്ന് വൈകുന്നേരത്തോടെ പരിഹരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

error: Content is protected !!