മഹാരാഷ്ട്രയിലെ നരഭോജി കടുവയെ വെടിവെച്ചു കൊന്നു

മഹാരാഷ്ട്രയില്‍ 13 പേരെ കൊലപ്പെടുത്തിയതെന്നു കരുതുന്ന കടുവയെ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് യവത്മാല്‍ മേഖലയില്‍ വെച്ച് ആവണി എന്ന കടുവയെ വെടിവെച്ചു കൊന്നത്. നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഉപദ്രവകാരിയായ നരഭോജി കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികളെ തുടർന്നായിരുന്നു ഉത്തരവ്.

ടിവൺ എന്ന ഔദ്യോഗിക പേരിൽ അറിയപ്പെടുന്ന ആവണിയ്ക്ക് വേണ്ടി കഴിഞ്ഞ മൂന്ന് മാസമായി അധികൃതർ അന്വേഷണം നടത്തുകയായിരുന്നു. ടിപ്പേശ്വർ ടൈഗർ സാങ്ച്വറിക്ക് സമീപം ആധുനിക സാങ്കേതിക ഉപകരണങ്ങളായ ട്രാപ് ക്യാമറകൾ, ഡ്രോണുകൾ, ഗ്ലൈഡറുകള്‍, തെര്‍മല്‍ ഇമേജിങ് സംവിധാനമുള്ള ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയത്. ഇതുകൂടാതെ പരിശീലനം ലഭിച്ച നായ്കൾ, 150 ഏറ്റുമുട്ടല്‍ വിദഗ്ധര്‍, ആനകള്‍ എന്നിവയുടെ സഹകരണവും അന്വേഷണത്തിനായി ഉപയോഗിച്ചിരുന്നു. ലോക പ്രശസ്ത കടുവാ പിടിത്തക്കാരൻ ഷാഫത്ത് അലി ഖാന്റെ സേവനവും വനം വകുപ്പ് ഉപയോഗപ്പെടുത്തിയതായും റിപ്പോർ‌ട്ടുകളുണ്ട്.

2012ലാണ് ആവണിയെ ആദ്യമായി യവത്മാല്‍ വന മേഖലയിൽ കണ്ടത്. രണ്ട് വർ‌ഷത്തിനുള്ളിൽ 13 പേരെയാണ് ആവണി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽനിന്നും കണ്ടെത്തിയ ഡിഎൻഎ പരിശോധിച്ചതിനുശേഷമാണ് കൊലയാളി ആവണിയാണെന്ന് അധികൃതർ ഉറപ്പിച്ചത്. എന്നാൽ പ്രദേശത്തുനിന്നും കണ്ടെത്തിയ മറ്റൊരു മൃതദേഹത്തിൽ ആവണമിയുടേതല്ലാത്ത ഡിഎൻഎ കണ്ടെത്തിയിരുന്നു.

നരഭോജിക്കടുവയുടെ ആക്രമണത്തെ രൂക്ഷമായതോയെയാണ് കഴിഞ്ഞമാസം കടുവയെ കൊല്ലാൻ മുംബൈ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ  പത്ത് മാസം പ്രായമുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് ആവണിയെന്നും അതുകൊണ്ട് കടുവയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടണമെന്നും ആവശ്യപ്പെട്ട് മൃഗ സംരക്ഷണ പ്രവർത്തകൻ ജെറി എ ബനൈറ്റ് സെപ്തബംര്‍ 11ന് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഹർജി നിരാകരിച്ച സുപ്രീം കോടതി കടുവയെ കാണുന്ന മാത്രയില്‍ വെടിവെച്ചു കൊല്ലാന്‍  ഉത്തരവിടുകയായിരുന്നു.

error: Content is protected !!