തിരുവനന്തപുരം തീപിടുത്തം;അട്ടിമറി സാധ്യത പരിശോധിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം മണ്‍വിളയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീ പിടിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അട്ടിമറി സാധ്യത പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പു മന്ത്രി ഇ.പി ജയരാജനുമായും കൂടി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഫാമിലി പ്ലാസ്റ്റിക്കിന്റെ ഫാക്ടറിയില്‍ കഴിഞ്ഞ ദിവസവും തീപിടുത്തമുണ്ടായിരുന്നു. ഷോട്ട് സര്‍ക്ക്യൂട്ടായിരുന്നു കാരണം . വീണ്ടും അപകടം ആവര്‍ത്തിച്ചതോടെയാണ് സംഭവത്തിലെ അട്ടിമറി സാധ്യത പരിശോധകന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തീ പിടുത്തത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഫയർഫോഴ്സ് മേധാവി എ.ഹേമചന്ദ്രൻ ഐ.പി.എസ് പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ പ്രസാദിനാകും അന്വേഷണ ചുമതലയെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം തീപിടുത്തതില്‍ 500 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാകുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു.

error: Content is protected !!