കന്യാസ്ത്രീയെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ പി.സി.ജോർജ് എംഎൽഎ വിശദീകരണം നല്‍കണം; നിയമസഭ എത്തിക്സ് കമ്മിറ്റി

ബിഷപ്പിനെതിരെ ലൈംഗീക പീഡനത്തിന് പരാതി നൽകിയ കന്യാസ്ത്രീയെ, അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ പി.സി.ജോർജ് എംഎൽഎയിൽ നിന്നും വിശദീകരണം തേടാൻ നിയമസഭ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു.

അടുത്ത എത്തിക്സ് കമ്മിറ്റി യോഗത്തിലേക്ക് പി.സി. ജോർജിനെ വിളിച്ചു വരുത്തി വിശദീകരണം തേടാനാണ് തീരുമാനം. തനിക്കെതിരായ പരാതി പരിഗണിക്കുന്നതിനാൽ, എത്തിക്സ് കമ്മിറ്റി അംഗം കൂടിയായ  പി.സി.ജോർജ് ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തില്ല. അടുത്തമാസം 13 നാണ് ഇനി എത്തിക്സ് കമ്മിറ്റി യോഗം ചേരുക.

error: Content is protected !!