കാശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

കാശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടുന്നു. ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞതിനെ തുടർന്ന് ഭീകരർ ആക്രമണം തുടങ്ങുകയായിരുന്നു. മൂന്ന് ഭീകരർ കെട്ടിടത്തിനകത്തുണ്ടെന്ന് റിപ്പോർട്ട്.
ഷോപ്പിയാനിലെ നാദിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതുവരെ ആര്‍ക്കും പരിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.