351 അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇന്ത്യയില്‍

സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് ശേഷം ഇന്ത്യക്ക് വീണ്ടുമൊരു നേട്ടം കൂടി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇനി ഇന്ത്യയില്‍. 351 അടി ഉയരത്തിലാണ് ശിവന്‍റെ പ്രതിമ രാജസ്ഥാനില്‍ നിര്‍മ്മിക്കുന്നത്. 2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

രാജസ്ഥാനിലെ നാഥ്ദ്വാരയിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ വരുന്നത്. 85 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായി. 750 ഓളം പേരാണ് കഴിഞ്ഞ നാല് വര്‍ഷമായി പ്രതിമ നിര്‍മ്മിക്കുന്നത്. മുതല്‍മുടക്കിനെ കുറച്ചോ മറ്റ് വിവരങ്ങളോ  ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2019 മാര്‍ച്ചിലാണ് ശിവ പ്രതിമയുടെ ഉദ്ഘാടനം പ്രതീക്ഷിക്കുന്നത്. ഇതോടെ ലോകത്തിലെ നാലമത്തെ ഉയരം കൂടിയ പ്രതിമയായി ശിവ പ്രതിമ മാറും.

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ  ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയാണ്. 597 അടി ഉയരത്തിലാണ് (182 മീറ്റര്‍) പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.  ന്യൂയോര്‍ക്കിലെ ‘സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി’ യുടെ ഇരട്ടി ഉയരവും സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമയുടെ സവിശേഷതയാണ്. 93 മീറ്ററാണ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഉയരം.

 

View image on TwitterView image on TwitterView image on Twitter
View image on Twitter

 

 

error: Content is protected !!