കൂര്‍ക്കയുമായി വിമാനത്താവളത്തിലെത്തിയ സുനിലിന്‍റെ യാത്ര പാമ്പ്‌ മുടക്കി..!

പാമ്പ് വില്ലനായപ്പോൾ അബുദാബിയിലേക്ക് പോകാനെത്തിയയാളുടെ യാത്ര മുടങ്ങി. പാലക്കാട് സ്വദേശി സുനിലിന്‍റെ യാത്രയാണ് മുടങ്ങിയത്.

അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോൾ ഹാൻഡ് ബാഗേജിൽ പച്ച കൂർക്കയും ഏത്തപ്പഴവും ഭാര്യ എടുത്തു വച്ചിരുന്നു. ഇത് സുനിൽ അത്ര ശ്രദ്ധിച്ചുമില്ല. നെടുമ്പാശേരി വിമാനത്താവളത്തിലെത്തി പരിശോധനയ്ക്കായി ബാഗേജ് തുറക്കാൻ സി.ഐ.എസ്.എഫുകാർ നിർദേശിച്ചപ്പോൾ ബാഗിൽ നിന്നും ഒരു ചെറിയ പാമ്പ് എടുത്തുചാടുകയായിരുന്നു.

അനധികൃതമായി പാമ്പിനെ കടത്താൻ ശ്രമിച്ചെന്ന പരാതിയുമായി ഇയാളെ പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് പച്ച കൂർക്കയിലെ മണ്ണിനൊപ്പമുണ്ടായിരുന്ന പാമ്പാണെന്ന് മനസിലായത്. സുനിലിനെതിരെ മറ്റേതെങ്കിലും കേസുകളുണ്ടോയെന്ന് പരിശോധിച്ചായിരിക്കും പൊലീസ് തുടർ നടപടികൾ സ്വീകരിക്കുക.

error: Content is protected !!