സ്കൗട്ട്സ് സ്ഥാപക ദിനം: സ്റ്റാമ്പ് പ്രകാശനം ചെയ്തു

കണ്ണൂര്‍ : സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സ്ഥാപക ദിനാഘോഷത്തിന്റെ സ്റ്റാമ്പ് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എ.കെ. സജിത്തിന് നല്കി പ്രകാശനം ചെയ്തു. അഞ്ചു രൂപ വിലയുള്ള സ്റ്റാമ്പ് നല്കി സ്കൂളുകളിലും ജനങ്ങള്‍ക്കിടയിലും സ്കൗട്ട് സന്ദേശം പ്രചരിപ്പിക്കും. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി എ. പ്രകാശന്, കബ് കമീഷണര്‍ എ. അനില്‍കുമാര്‍, ജില്ലാ ഓര്‍ഗനൈസിംഗ് കമീഷണര്‍ എം. പ്രീന എന്നിവര്‍ സംബന്ധിച്ചു.