ശബരിമല താത്കാലിക ഇടത്താവളം കെ പി ശശികല ഉദ്ഘാടനം ചെയ്തു: നടപടി വിവാദത്തിൽ

സര്‍ക്കാര്‍ സഹായത്തോടെ തിരുവല്ലയിൽ പ്രവര്‍ത്തിക്കുന്ന ശബരിമല താത്കാലിക ഇടത്താവളം ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ. തിരുവല്ല സബ് ഡിവിഷണൽ മജിസ്ട്രേറ്റിൽ നിന്ന് ജാമ്യം കിട്ടിയ ശേഷം ഭക്ഷണം കഴിക്കാനായി ഇടത്താവളത്തിലെത്തിയ ശേഷമാണ് ശശികല ഉദ്ഘാടനം ചെയ്തത്.

സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നാളെ മുനിസിപ്പാലിറ്റിയിലേക്ക് മാര്‍ച്ച് നടത്തും. മുനിസിപ്പാലിറ്റിയുടെ ധനസഹായമുണ്ടെങ്കിലും ശബരിമല ധര്‍മ്മ സേവാ പരിഷത്തിനാണ് ഇടത്താവളത്തിന്‍റെ നടത്തിപ്പ് ചുമതലയെന്നാണ് നഗരസഭ ചെയര്‍മാൻ ചെറിയാൻ പോളച്ചിറക്കലിന്‍റെ വിശദീകരണം. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ശ്രീകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണാനന്ദയാണ് ശശികലയെ ഉദ്ഘാടനത്തിനായി ക്ഷണിച്ചതെന്ന് ധര്‍മ്മസേവാ പരിഷത്ത് വ്യക്തമാക്കി.

error: Content is protected !!