ശബരിമല: ബി.ജെ.പി നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ്, കോണ്‍ഗ്രസ് ജാഥയില്‍ പങ്കെടുക്കുമെന്ന്‍ ശശി തരൂര്‍

ശബരിമലയില്‍ ബി.ജെ.പി നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞു. അതേ സമയം കോണ്‍ഗ്രസ് നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ സമാപന യോഗത്തില്‍ പങ്കെടുക്കുമെന്നും തരൂര്‍ പറഞ്ഞു.

ബി.ജെ.പി നടത്തുന്നത് രാഷ്ട്രീയ നാടകങ്ങള്‍ ആണ്. ശബരിമലയില്‍ നടത്തുന്ന അക്രമണ സംഭവങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും തരൂര്‍ പറഞ്ഞു. മുന്‍കൂട്ടി പരിപാടികള്‍ തീരുമാനിച്ചതുകൊണ്ടാണ് ഇപ്പോള്‍ വിശ്വാസ സംരക്ഷണ ജാഥയില്‍ പങ്കെടുക്കാനാവാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിധി നടപ്പിലാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക് ശേഷമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല, പകരം കോണ്‍ഗ്രസ് നടത്തുന്നത് സമാധാനപരമായ പ്രതിഷേധമാണ്. അക്രമണമല്ല, പകരം പരിഹാരമാണ് ആവശ്യമെന്നും തരൂര്‍ പറഞ്ഞു.

ശബരിമല യുവതി പ്രവേശനത്തെ മുന്‍നിര്‍ത്തി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്നലെ കാസര്‍ഗോഡ് നിന്നും പര്യടനം ആരംഭിച്ചിരുന്നു. വര്‍ഗീയതയെ ചെറുക്കുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിലാണ് കെ സുധാകരന്റെ വിശ്വാസ സംരക്ഷണ യാത്ര. ബി.ജെ.പിയും ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മധൂര്‍ ക്ഷേത്രത്തില്‍ നിന്നും പമ്പവരെ രഥയാത്ര നടത്തുന്നുണ്ട്.

error: Content is protected !!