ശബരിമലയില്‍ സ്ത്രീയെ തടഞ്ഞുവെച്ച സംഭവം: മുഖ്യ പ്രതി അറസ്റ്റില്‍

ശബരിമലയില്‍ കഴിഞ്ഞ ദിവസം 52 വയസായ സ്ത്രീയെ തടഞ്ഞുവെച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലായി. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്ത്രീക്കെതിരെയുള്ള അതിക്രമത്തെ തുടര്‍ന്ന് കണ്ടാലറിയുന്ന നൂറ്റമ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ ഒന്നാം പ്രതിയാണ് സൂരജ്. 50 വയസ്സ് തികയാത്ത സ്ത്രീയാണെന്നാരോപിച്ചായിരുന്നു ഒരു കൂട്ടം പേരുടെ അതിക്രമം.

52 വയസ്സുണ്ടായിരുന്ന സ്ത്രീയെ ആക്രോശിച്ചെത്തിയ പ്രതിഷേധക്കാരില്‍ നിന്ന് വളരെ പാടുപ്പെട്ടാണ് പോലീസ് രക്ഷിച്ചത്. ഉന്തലിലും തള്ളലിലും ഇവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

error: Content is protected !!