ശബരിമലയില്‍ മൊബൈല്‍ ജമാറുകള്‍: കനത്ത സുരക്ഷയൊരുക്കി പൊലീസ്

ചിത്തിര ആട്ടവിശേഷത്തിനു തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കാനിരിക്കെ ശബരിമലയിലേക്ക് എത്തുന്നത് ആയിരക്കണക്കിന് ഭക്തര്‍. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ശബരിമലയിലും പരിസരപ്രദേശത്തും പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ശബരിമലയില്‍ പൊലീസ് മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് പൊലീസിന്റെ നീക്കം. കനത്ത സുരക്ഷയുടെ ഭാഗമായി കമോന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്. ജാമറുകള്‍ എപ്പോള്‍ മുതല്‍ പ്രവര്‍ത്തിപ്പിക്കും എന്ന് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായില്ല. മാധ്യമങ്ങളടക്കം എല്ലാവര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്തിര ആട്ടവിശേഷത്തിനോടനുബന്ധിച്ച് ശബരിമല നട ഇന്ന് തുറക്കാനിരിക്കെ വനിതാ പൊലീസുകാര്‍ സന്നിധാനത്തെത്തിയിരുന്നു. 15 വനിതാ പൊലീസുകാരാണ് സന്നിധാനത്തെത്തിയത്. 50 വയസിന് മുകളിലുള്ളവരാണ് ഇവര്‍.പമ്പയില്‍ നൂറു വനിതാ പൊലീസുകാരെ എത്തിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ അമ്പത് വയസ്സിന് മുകളിലുള്ള 15 പേരെക്കൂടി സന്നിധാനത്ത് എത്തിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

error: Content is protected !!