സവര്‍ണ്ണ മേഖലയെ തകര്‍ക്കാനുളള സര്‍ക്കാര്‍ ശ്രമത്തെ ബിജെപി എതിര്‍ക്കുമെന്ന് പി‌.എസ് ശ്രീധരന്‍ പിള്ള

ശബരിമലയെ കലാപഭൂമിയാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ശ്രീധരന്‍ പിളള കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സവര്‍ണ്ണ മേഖലയെ തകര്‍ക്കാനുളള ശ്രമത്തെ ബിജെപി ശക്തമായി എതിര്‍ക്കുന്നു. ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭ തെരഞ്ഞെടുപ്പിനായുളള തയ്യാറെടുപ്പുകള്‍ ബൂത്ത് തലം വരെ എത്തിക്കാനുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍  മുന്നോട്ട് പോകുന്നു.  രണ്ട് മുന്നണികള്‍ക്കിടയില്‍ വന്‍ ശക്തിയായി ഒട്ടേറെ സീറ്റുകളില്‍ വിജയിക്കാന്‍ ബിജെപിക്ക്  കഴിയുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

error: Content is protected !!