ശബരിമല കേസില്‍ നിന്ന്‍ ആര്യാമ സുന്ദരം പിന്മാറി: പിന്നില്‍ തല്‍പരകക്ഷികളെന്ന് പദ്മകുമാര്‍

ശബരിമല കേസില്‍ ദേവസ്വംബോർഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം പിന്മാറിയതിന് പിന്നില്‍ ചില സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. ദേവസ്വം ബോര്‍ഡിന് വേണ്ടി ഒരു മുതിര്‍ന്ന അഭിഭാഷകന്‍ തന്നെ ഹാജരാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

പുനപ്പരിശോധാ ഹര്‍ജി അനുകൂലമായിരിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ശബരിമലയില്‍ വിഷയമില്ലല്ലോ. മറിച്ചാണെങ്കില്‍ സര്‍വകക്ഷി യോഗം വിളിച്ച് രമ്യതയില്‍ പരിഹരിക്കും. അയ്യപ്പന്‍ അവിടെയുണ്ടല്ലോ, എല്ലാം ശരിയാകുമെന്നും പദ്മകുമാര്‍ പറഞ്ഞു.

error: Content is protected !!