സ്ത്രീ പ്രവേശന പ്രസ്താവന: നിലപാട് തിരുത്തി ശ്രീധരന്‍ പിള്ള

ശബരിമലയിലെ പ്രശ്നങ്ങളോടുള്ള തന്‍റെ നിലപാട് വളച്ചൊടിച്ചെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ശബരിമലയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകള്‍ക്കെതിരാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞിരുന്നു.

ഇതോടെ ബിജെപി സമരം വിശ്വാസികള്‍ക്ക് വേണ്ടിയല്ലെന്നുള്ള ആക്ഷേപം ഉയര്‍ന്നു വന്നു. ഇതോടെ താന്‍ കോഴിക്കോട് പറഞ്ഞത് എന്തെന്ന് ഫേസ്ബുക്ക് പോസ്റ്റിലുടെ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്‌നമെന്നും സ്ത്രീ പ്രവേശനമല്ലെന്നും ശ്രീധരന്‍ പിള്ള കുറിച്ചു.

ശബരിമലയെ തകര്‍ക്കാനായി കമ്മ്യൂണിസ്റ്റുകള്‍ നടത്തിവരുന്ന ശ്രമത്തെപ്പറ്റി തുടക്കം മുതലെ ഞാന്‍ പറയുന്നത് ഇന്നും ആവര്‍ത്തിക്കുകയായിരുന്നു. ആ പ്രസ്താവനയെ വളച്ചൊടിച്ചത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും  അതിനെതിരെയാണ് സമരമെന്നും സ്ത്രീ പ്രവേശനത്തിന് എതിരെയല്ലെന്നുമാണ് ശ്രീധരന്‍ പിള്ള രാവിലെ പറഞ്ഞത്.

ഇതിനെതിരെ കോടിക്കണക്കിന് ആളുകളുടെ ഒപ്പ് ശേഖരിക്കാന്‍ അവരുടെ വീടുകളില്‍ പോകും. അല്ലാതെ സ്ത്രീകള്‍ വരുന്നോ പോന്നോയെന്ന് നോക്കാന്‍ വേണ്ടിയല്ല ഈ സമരം. സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധമുള്ള വിശ്വാസികളുണ്ടെങ്കില്‍ ഞങ്ങളവരെ പിന്തുണയ്ക്കും അത്രേയുള്ളൂ.

ശബരിമലയില്‍ പോകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആര്‍എസ്എസുകാര്‍ക്കും ബിജെപികാര്‍ക്കും സംഘപരിവാരുകാര്‍ക്കും എല്ലാവര്‍ക്കും ശബരിമലയില്‍ പോകാന്‍ അവകാശമുണ്ട്.  ശബരിമലയില്‍ ഇന്നലെ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിഎസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിരുന്നു.

ശ്രീധരന്‍ പിള്ള രാവിലെ പറഞ്ഞത് ഇങ്ങനെ:

വീഡിയോ കടപ്പാട്: ന്യൂസ് 18 മലയാളം

error: Content is protected !!