അറബിക്കടലില്‍ കാറ്റിന്‍റെ വേഗത 65 കിലോമീറ്റര്‍ വരെയാകാം; ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

തെക്കു-കിഴക്ക് അറബിക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. അടുത്ത മണിക്കൂറുകലില്‍ ഇത് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്രത കുറഞ്ഞ് ന്യൂനമർദ്ദമായി മാറാൻ സാധ്യതയേറെയാണ്. ആയതിനാൽ തെക്ക് കിഴക്കൻ അറബിക്കടലിലും പടിഞ്ഞാറ് ലക്ഷദ്വീപിലും അടുത്ത 12 മണിക്കൂറിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 മുതൽ 55 കി.മി വരെയും ചില അവസരങ്ങളിൽ 65 കി.മി വരെ ഉയരുവാനും അതു കഴിഞ്ഞ് കുറയുവാനും സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നവംബർ 19 മുതൽ 21 വരെ ചിലയിടങ്ങളില്‍ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും അറിയിപ്പിലുണ്ട്.

അറിയിപ്പ് പൂര്‍ണരൂപത്തില്‍

മത്സ്യതൊഴിലാളി ജാഗ്രത നിർദ്ദേശം

1.തെക്കു-കിഴക്ക് അറബിക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം കഴിഞ്ഞ 6 മണിക്കൂറിൽ 21 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 19 രാവിലെ 8.30 ന് തെക്കുകിഴക്കൻ അറബിക്കടലിൽ 11.2 N അക്ഷാംശത്തിലും 66.3 E രേഖാംശത്തിലുമായി അഗത്തിയിൽ നിന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയിൽ 670 കിലോമീറ്റർ ദൂരത്തിലും സൊകോത്രയിൽ നിന്ന് കിഴക്ക് – തെക്ക് കിഴക്കൻ ദിശയിൽ 1360 കിലോമീറ്റർ ദൂരത്തിലും നിലകൊണ്ടു നിൽക്കുന്നു .

അടുത്ത 6 മണിക്കൂറിൽ ഇത് പടിഞ്ഞാറു- ദിശയിൽ സഞ്ചരിച്ച് തീവ്രത കുറഞ്ഞ് ന്യൂനമർദ്ദമായി മാറാൻ സാധ്യതയേറെയാണ്.

ആയതിനാൽ തെക്ക് കിഴക്കൻ അറബിക്കടലിലും പടിഞ്ഞാറ് ലക്ഷദ്വീപിലും അടുത്ത 12 മണിക്കൂറിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 മുതൽ 55 കി.മി വരെയും ചില അവസരങ്ങളിൽ 65 കി.മി വരെ ഉയരുവാനും അതു കഴിഞ്ഞ് കുറയുവാനും സാധ്യതയുണ്ട്.
മധ്യ തെക്കൻ അറബികടലിൽ ഇന്ന് ( 19/11/ 2018) കാറ്റിന്റെ വേഗത മണിക്കൂറിൽ 45 മുതൽ 55 കി.മി വരെയും ചില അവസരങ്ങളിൽ 65 കി.മി വരെ ഉയരുവാനും നവംബർ 20 ന് (20/11/ 2018) കാറ്റിന്റെ വേഗത 40 മുതൽ 50 കി.മി വരെയും ചില അവസരങ്ങളിൽ 60 കി.മി വീശുവാൻ സാധ്യതയുണ്ട്.

പടിഞ്ഞാറ് ലക്ഷദ്വീപിനോട് ചേർന്നും, തെക്ക് കിഴക്കൻ അറബിക്കടലിലും അടുത്ത 12 മണിക്കുറും, മധ്യ അറബിക്കടലിലും, തെക്ക് അറബിക്കടലിലും നവംബർ 20 വരെയും കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതയുണ്ട്.

മത്സ്യ തൊഴിലാളികൾ തെക്ക് കിഴക്കൻ അറബിക്കടലിലും പടിഞ്ഞാറ് ലക്ഷദ്വീപിനോട് ചേർന്നും, മധ്യ അറബിക്കടലിലും, തെക്ക് അറബിക്കടലിലും നവംബർ 19 വരെയും തെക്ക് പടിഞ്ഞാറൻ അറബികടലിൽ നവംബർ 20 വരെയും മത്സ്യ ബന്ധനത്തിന് പോകരുത്.

2.മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ നവംബർ 19 ന് 8:30 മണിക്ക് രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്രത വർദ്ധിച്ച് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പൂർണ്ണ ന്യൂനമ്മർദമായി രൂപ കൊള്ളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നു.

19/11/ 2018 തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖ പ്രദേശത്തും കാറ്റിന്റെ വേഗത മണിക്കൂറിൽ 35 മുതൽ 45 കി.മി വരെയും ചില അവസരങ്ങളിൽ 55 കി.മി വരെ ഉയരുവാൻ സാധ്യതയുണ്ട്.
20/11/ 2018 തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്നാട് തീരങ്ങളിലും ഗൾഫ് ഓഫ് മാന്നാർ തീരങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കി.മി വരെയും ചില അവസരങ്ങളിൽ 60 കി.മി വരെ ഉയരുവാൻ സാധ്യതയുണ്ട്.
21/11/ 2018 തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്നാട് തീരങ്ങളിലും ഗൾഫ് ഓഫ് മാന്നാർ തീരങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കി.മി വരെയും ചില അവസരങ്ങളിൽ 60 കി.മി വരെ ഉയരുവാൻ സാധ്യതയുണ്ട്.

മേൽ പറഞ്ഞ പ്രദേശങ്ങളിൽ നവംബർ 19 മുതൽ 21 വരെ കടൽ പ്രക്ഷുബദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.

 

error: Content is protected !!