കെ ടി ജലീലിന്‍റെ വാഹനത്തിനു നേരെ യുഡിഎഫ് പ്രവർത്തകർ മുട്ടയെറിഞ്ഞു

മന്ത്രി കെ. ടി. ജലീലിനെ എടപ്പാളിൽ യുഡിഎഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹനത്തിനു നേരെ പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞു. സംഭവത്തില്‍ യുഡിഎഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കഴിഞ്ഞ ദിവസവും സമാനമായ സംഭവങ്ങള്‍ ഉണ്ടായി. മലപ്പുറം കോട്ടപ്പടിയിലും  കൊണ്ടോട്ടിയിലും യൂത്ത് ലീഗ് പ്രവർത്തകർ ജലീലിനെ കരിങ്കൊടി കാണിച്ചിരുന്നു.  യൂത്ത് ലീഗ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇന്നലെ തന്നെ  മൂന്ന് തവണയാണ് ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.

അതിനിടെ തന്‍റെ ബന്ധുവായ കെ.ടി അദീബ് ഉള്‍പ്പെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ക്ക് പത്രപരസ്യം നല്‍കാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന മന്ത്രി കെ.ടി ജലീലിന്‍റെ വാദത്തിനും തിരിച്ചടി. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് സാധാരണ തസ്തികകള്‍ വെട്ടിക്കുറയ്ക്കാറാണ് പതിവെങ്കില്‍, അദീബ് ഉള്‍പ്പടെ 22 പേരെ കുത്തിനിറച്ചുള്ള നിയമനം കോര്‍പ്പറേഷനില്‍ നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത് വന്നു. ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ചെയര്‍മാന്‍റെയും  പ്രതികരണം.

error: Content is protected !!