ശബരിമല: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഒരു സ്വകാര്യ ചാനലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും.

ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയെ മാധ്യമപ്രവര്‍ത്തകരെ ഇലവുങ്കലില്‍ പൊലീസ് തടഞ്ഞിരുന്നു. ഇലവുങ്കലില്‍ പരിശോധന നടത്തിയശേഷമാണ് നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ കടത്തിവിടുന്നത്.

മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് തുറക്കാനിരിക്കെ കാൽനടയായി തീർത്ഥാടകര്‍ എത്തിത്തുടങ്ങി. പമ്പയിലും പരിസരത്തും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ പൊലീസ് സംഘം ഉള്‍പ്പെടെ ഉള്ളവര്‍ പമ്പയിലെത്തി.

error: Content is protected !!