പഴശ്ശി ഷട്ടറുകൾ തുറക്കും, മടമ്പം റഗുലേറ്റർ അടക്കും ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

കേരള ജല അതോറിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റിസർവോയറിലെ ജലനിരപ്പ് ക്രമീകരിക്കേണ്ടതിനാൽ പഴശ്ശി ബാരേജിലെ ഷട്ടറുകൾ നവംബർ 14ന് രാവിലെ തുറക്കുമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ബാരേജിന് താഴെയുള്ള പ്രദേശങ്ങളിൽ ജലനിരപ്പ് ഇതുമൂലം ഉയരും. പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.
ശ്രീകണ്ഠപുരം പഞ്ചായത്തിലെ മടമ്പം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ ഏതുസമയത്തും അടക്കുവാൻ സാധ്യതയുള്ളതിനാൽ മുകൾഭാഗത്ത് ഇരുകരയിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.  ഫോൺ: 0497 2700117.
error: Content is protected !!