ചുരമിറങ്ങിയ തീവ്രവാദികളും മുസ്‌ലിം ലീഗിനകത്തുണ്ട് എന്നതിന് തെളിവാണ് ഈ വിധി: പി ജയരാജന്‍

ലീഗ് പ്രവര്‍ത്തകരെല്ലാം വര്‍ഗീയ നിലപാടുള്ളവരല്ല, എന്നാല്‍ മുസ്‌ലിം ലീഗിനുള്ളില്‍ വര്‍ഗീയ നിലപാടുകള്‍ സൂക്ഷിക്കുന്നവരുണ്ടെന്നതിന്‌ തെളിവാണ്‌ കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെന്ന്‌ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. ചുരമിറങ്ങിയ തീവ്രവാദികളും മുസ്‌ലിം ലീഗിനകത്തുണ്ട് എന്നതിന് തെളിവാണ് കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെന്നും ജയരാജന്‍ പറഞ്ഞു.

ആര്‍.എസ്.എസ് നേതാവ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്താണ് വികസന മാതൃകയെന്നു പറഞ്ഞ നേതാവാണ് കെ.എം ഷാജി. അദ്ദേഹം ഒരു ഭാഗത്ത് ആര്‍.എസ്.എസിനെ പ്രോത്സാഹിപ്പിക്കുകയാണ്. മറുഭാഗത്ത് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാളെന്ന് അവകാശപ്പെടുകയും ചെയ്യുകയാണെന്നും ജയരാജന്‍ പറഞ്ഞു.

മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സി.പി.ഐ.എം ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ അതിനാണ് ശ്രമിക്കുന്നത്. എന്നാല്‍ വര്‍ഗീയ നിലപാടില്‍ നിന്നുകൊണ്ട് ഷാജിയെ പോലുള്ളവര്‍ അതിനെ എതിര്‍ക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

error: Content is protected !!