എരുമേലിയിൽ ദേവസ്വം ബോർഡിന്‍റെ കടകള്‍ ഏറ്റെടുക്കാന്‍ ആളില്ല

എരുമേലിയിൽ ദേവസ്വം ബോർഡിന്റെ 29 കടകൾ എടുക്കാൻ ആളില്ല. തീർത്ഥാടകരുടെ തിരക്ക് കുറവായതിനാൽ കരാർ തുക കുറച്ചാൽ മാത്രമേ കടയെടുക്കാൻ കഴിയൂവെന്നാണ് കരാറുകാരുടെ നിലപാട്. 56 കടകൾക്കായി എരുമേലിയിൽ ദേവസ്വം ബോർഡ് ആറ് പ്രാവശ്യമാണ് ലേലം നടത്തിയത്.
കഴിഞ്ഞ പ്രാവശ്യത്തെ ലേലത്തുകയേക്കാൾ 30 ശതമാനം കുറച്ചാണ് അവസാനലേലം നടന്നത്. മണ്ഡലകാലം തുടങ്ങിയ ശേഷം നടത്തിയ ലേലത്തിൽ പോയ 14 കടകൾ ഉൾപ്പടെ 27 കടകൾ മാത്രമാണ് കരാറുകാർ എടുക്കാൻ തയ്യാറായത്. കരാർ തുക കുറച്ച് കൊടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം