ആംബുലൻസ് വഴിതിരിച്ചു വിട്ട സംഭവത്തിൽ രണ്ടു പൊലീസുകാർ‌ക്കു സസ്പെൻഷൻ

നെയ്യാറ്റിൻകരയിൽ തർക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചുതള്ളി വാഹനമിടിച്ചു മരിച്ച സനലിനെ ആശുപത്രിയിലെത്തിക്കാതെ ആംബുലൻസ് വഴിതിരിച്ചു വിട്ട സംഭവത്തിൽ രണ്ടു പൊലീസുകാർ‌ക്കു സസ്പെൻഷൻ. സിപിഒമാരായ സജീഷ് കുമാർ, ഷിബു എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. ഉന്നതര്‍ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കമെന്ന് ഐജി: മനോജ് എബ്രഹാം പറഞ്ഞു.

സംഭവം അന്വേഷിച്ച് ഇന്നുതന്നെ റിപ്പോർട്ട് നൽകണമെന്നു സ്പെഷൽ ബ്രാഞ്ചിന് ഐജി നിർദേശം നൽകിയിരുന്നു. ആംബുലൻസുമായി പൊലീസ് സ്റ്റേഷനിൽ കയറിയെങ്കിൽ അതു ഗുരുതര വീഴചയാണെന്നു പറഞ്ഞ ഐജി, വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി വരുമെന്നും അറിയിച്ചു.

error: Content is protected !!