എം.എം. ലോറൻസിന്‍റെ മകളെ പിരിച്ചു വിട്ടിട്ടില്ലെന്ന് സിഡ്കോ എംഡി

സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവ് എം.എം. ലോറൻസിന്‍റെ മകൾ ആശാ ലോറൻസിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലന്ന് സിഡ്കോ എംഡി ജയകുമാർ. ദിവസ വേതനക്കാരിയായ ആശയ്ക്ക് ജോലിക്കെത്തുന്നതിൽ തടസമൊന്നും അറിയിച്ചിട്ടില്ല.  ആശ സഹപ്രവർത്തകർക്കെതിരെ ഉന്നയിച്ച പരാതിയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

ഇതില്‍  നടപടി ഇന്നുണ്ടാകുമെന്നും എംഡി പറഞ്ഞു. ഇന്നും ആശ പാളയത്തെ സിഡ്കോ ഓഫീസിൽ ജോലിക്കെത്തിയിരുന്നു. സിഡ്കോ ആസ്ഥാനത്ത് ആശ ലോറൻസ് കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാസഹോദരിക്കെതിരെ ഉള്‍പ്പെടെ നൽകിയ പരാതികളിൽ ആഭ്യന്തരഅന്വേഷണം വൈകുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

error: Content is protected !!