മണ്‍വിള തീപിടുത്തം: പൊലീസ് അന്വേഷണം തുടങ്ങി

മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്സ് യൂണിറ്റിലുണ്ടായ തീപിടുത്തം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പെട്ടെന്ന് തീ പടരാനുണ്ടായ സാഹചര്യം സംബന്ധിച്ചാണ് അന്വേഷണം. സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാരണം കാണിക്കൽ നോട്ടീസ് നല്‍കി.

മണ്‍വിള വ്യവസായ ശാലയില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്സിലുണ്ടായ അഗ്നിബാധ സംബന്ധിച്ച് ഡിജിപി പ്രഖ്യാപിച്ച പ്രത്യേക അന്വേഷണത്തിന്‍റെ ഭാഗമായാണ് ദൃക്സാക്ഷികളില്‍ നിന്ന് ഡിസിപി ആർ ആദിത്യ മൊഴിയെടുത്തത്. ഫാക്ടറിയുടെ പിറക് വശത്തുള്ള മൂന്ന് നില കെട്ടിടത്തിലാണ് ആദ്യം തീ കണ്ടതെന്നാണ് മൊഴി. വേഗത്തിൽ തീ പടർന്ന് പിടിച്ചതിന്‍റെ സാഹചര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംബന്ധിച്ച തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!