ഇടി മിന്നലായി മേരി കോം; അപൂര്‍വ്വ നേട്ടത്തിന് തൊട്ടരികില്‍

ഇന്ത്യയുടെ ബോക്സിംഗ് ഇതിഹാസം മേരികോം ലോക ചാമ്പ്യന്‍ഷിപ്പ് ഫെെനലില്‍. വനിതകളുടെ 46 കിലോഗ്രാം ഫ്ലെെവെയ്റ്റ് വിഭാഗത്തില്‍ ഉത്തരകൊറിയയുടെ കിം ഹ്യാംഗ്‍മിയെ ഇടിച്ചിട്ടാണ് മേരികോം കലാശ പോരാട്ടത്തിന് യോഗ്യത നേടിയത്.

യുക്രെയിന്‍റെ ഹന്ന ഒഖോട്ടയാണ് ഫെെനലില്‍ ഇന്ത്യന്‍ താരത്തിന്‍റെ എതിരാളി. ഈ മത്സരത്തില്‍ വെന്നിക്കൊടി പാറിക്കാനായാല്‍ മേരികോമിന് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണ നേട്ടമാകും. ഇതോടെ ഒരു അപൂര്‍വ നേട്ടം താരത്തിന് പേരിലെഴുതാം.

ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ റെക്കോര്‍ഡ് മേരിയും അയര്‍ലന്‍ഡിന്‍റെ കെയ്റ്റി ടെയ്‍ലര്‍ക്കൊപ്പം പങ്കിടുകയാണ്. ഒരു സ്വര്‍ണം കൂടി നേടിയാല്‍ ആ നേട്ടം മേരികോമിന് മാത്രം സ്വന്തമാകും. 2002, 2005, 2006, 2008, 2010 എന്ന വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് മേരികോം സ്വര്‍ണ നേട്ടം സ്വന്തമാക്കിയത്.

error: Content is protected !!