ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു

മാരുതി, ടാറ്റ മോട്ടോർസ്, ഹീറോ തുടങ്ങിയ ഓട്ടോമൊബൈൽ ഷെയറുകൾക്കൊപ്പം ബാങ്ക് ഓഹരികളും തകർത്ത് കയറിയതോടെ ഓഹരി വിപണി ഏറെ സജീവമായി. സെൻസെക്സ് 580 പോയിന്റ് ഉയർന്നു. 35,011 .65 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഒരിക്കൽ കൂടി 35,000 പോയിന്റിന് മുകളിൽ ക്ലോസ് ചെയ്തു എന്നതാണ് ഇതിന്റെ പ്രത്യേകത. 172.55 പോയിന്റ് ഉയർന്ന നിഫ്റ്റി 10,553 പോയിന്റിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്.