താലിബാനുമായി അനൗദ്യോഗിക ചര്‍ച്ച നടത്താന്‍ ഇന്ത്യ

ഇതാദ്യമായി താലിബാനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ. നവംബര്‍ ഒമ്പത് വെള്ളിയാഴ്ച മോസ്‌കോയില്‍ നടക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തിലാണ് ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തുക. അഫ്ഗാനിസ്താനിലെ സമാധാനം സംരക്ഷണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി റഷ്യയാണ് ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. അനൗദ്യോഗിക തലത്തിലാകും ചര്‍ച്ച. ഇന്ത്യ, അമേരിക്ക, പാകിസ്താന്‍, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളും താലിബാനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

നവംബര്‍ 9ന് മോസ്‌കോയില്‍ റഷ്യന്‍ ഫെഡറേഷന്‍ മീറ്റിങ്ങ് ഒരുക്കിയിട്ടുള്ളതായാണ് ഞങ്ങള്‍ അറിഞ്ഞത് എന്നാണ് വിദേശകാര്യ വകുപ്പ് വക്താവ് രവീഷ് കുമാറിന്റെ പ്രതികരണം. അഫ്ഗാനിസ്ഥാനില്‍ ഐക്യവും, ബഹുസ്വരതയും നിലനിര്‍ത്തിക്കൊണ്ട് സമാധാനം സ്ഥാപിക്കാന്‍ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തുമെന്നും കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ ഇന്ത്യ – അഫ്ഗാന്‍ അംബാസഡറായിരുന്ന അമീര്‍ സിന്‍ഹ ഇന്ത്യയെ പ്രതിനിധീകരികരിക്കുമെന്നും ഇന്ത്യ അനൗദ്യോഗികമായി ചര്‍ച്ച നടത്തുമെന്നും ടി.സി.എ രാഖവന്‍ പറഞ്ഞു.

കഴിഞ്ഞ മാസം ഇന്ത്യന്‍ പ്രധാന മന്ത്രി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിനുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ആവാംപുതിയതീരുമാനം. ഇന്ത്യ ചര്‍ച്ചയില്‍പങ്കെടുക്കുകയാണെങ്കില്‍ ഇന്ത്യയുടെ ആദ്യത്തെ താലിബാനുമായി കൂടിക്കാഴ്ച്ചയാവും ഇത്.

error: Content is protected !!